ഒരു വീട് മെയിൻടിനൻസ് അനുഭവം :

ഒരു വീട് മെയിൻടിനൻസ് അനുഭവം : 

സുഹൃത്തുക്കളെ ഞാൻ ഒരു നടന്ന സംഭവം പറയാം.ഇതു വായിച്ചു നോക്കി സേവ് ചെയ്തു വയ്ക്കുക.വീട് പണി നടക്കുന്നവരും ആരംഭിക്കാൻ പോകുന്നവരും ശ്രദ്ധിക്കേണ്ടകാര്യ ങ്ങൾ ആണ്‌.

ഒരു ദിവസം എന്റെ ഫ്രണ്ട് കോഴിക്കോട് ഇലക്ട്രിക്കൽ ഷോപ്പ് നടത്തുന്ന ആളാണ് കക്ഷി പേര് തയ്യിബ് - പുള്ളി എന്നെ വിളിച്ചിട്ട് പറഞ്ഞു പുള്ളിയുടെ ഒരു കസ്റ്റമർ ഉണ്ട് അഷറഫ് പുള്ളി സാറിനെ വിളിക്കും പുള്ളിയുടെ വീട്ടിൽ കുറച്ചു കംപ്ലയിന്റ് ഉണ്ട് ഒന്ന് കെട്ടിട്ട് ഒരു സൊല്യൂഷൻ പറഞ്ഞു കൊടുക്കണം എന്ന്,ഞാൻ പറഞ്ഞു ശരി.പുള്ളി എന്നെ വിളിച്ചു അദ്ദേഹം പറഞ്ഞ കഥ കെട്ടിട്ട് ഞാൻ പറഞ്ഞു എനിക്ക് നിങ്ങളുടെ വീട് ഒന്ന് കാണണം ഞാൻ വരാമെന്ന് പറഞ്ഞു.പുള്ളി എനിക്ക് യാത്ര ചിലവിനുള്ള തുക അയച്ചു തന്നു ഞാൻ കോഴിക്കോട് എത്തി മീറ്റ് ചെയ്തു.പ്രവാസിയായ ഒരു കോടീശ്വരൻ 6200 Sqft വീട് നല്ല പോഷ് ആയി മോഡേൺ ഡിസൈൻ കൂടെ കുറച്ചു കേരളത്തനിമയിലും കൂടി ചെയ്തിരിക്കുന്ന വീട്.വീടിന്റെ പണി കഴിഞ്ഞിട്ട് ആകെ 4 വർഷം താമസം തുടങ്ങിയിട്ട് ആകെ 2 വർഷം പ്രശനങ്ങൾ ആണേൽ നിരവധി..
1) വീട്ടിൽ കോണിപ്പടിയുടെ ഹാൻഡ് റെയിൽ ഇൽ നിന്നും ഇടയ്ക്ക് ഷോക്ക് അടിക്കുന്നു.അതു മൂലം അദ്ദേഹത്തിന്റെ ഭാര്യ കോണിപ്പടിയിൽ വീണ് ബെൽറ്റ്‌ ഇട്ടിരിക്കുന്നു.
2)അദ്ദേഹത്തിന്റെ മകളുടെ കുട്ടിക്ക് വീട്ടിലെ പ്ലഗ് സോക്കറ്റിൽ നിന്നും ഷോക്ക് അടിച്ചു.ഏതോ കളിപ്പാട്ടത്തിന്റെ പാർട്സ് എടുത്തു സോക്കറ്റിൽ ഇട്ടു,ഭാഗ്യത്തിന് കുട്ടിയുടെ അമ്മ കണ്ടത് കൊണ്ട് രക്ഷപെട്ടു,എന്നാൽ രണ്ടു പേർക്കും ഷോക്ക് അടിച്ചു.
3)വീട്ടിലെ കറന്റ്‌ ബിൽ 54000 രൂപയ്ക്ക് മുകളിൽ രണ്ടു പ്രാവിശ്യം മീറ്റർ മാറ്റി വച്ചു.എന്നിട്ടും ഇതു തന്നെ അവസ്ഥ.
4)വീടിന്റെ കിച്ചണിൽ നിന്നും നിരവധി തവണ ഷോക്ക് അടിച്ചിട്ടുണ്ട്.
5)ഇപ്പോൾ പുതിയ ഒരു പ്രശ്നം ബാത്‌റൂമിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ ടോയ്‌ലെറ്റിന്റെ ഫ്ലോറിൽ നിന്നും ചുമരിൽ നിന്നും ഷോക്ക് അടിക്കുന്നു.
6)വീട്ടിൽ ലോഹ ഭാഗം ഉള്ള ഏതൊരു ഉപകരണവും പ്രവർത്തിപ്പിക്കുമ്പോൾ ഷോക്ക് അടിക്കുന്നു.
വീടിന്റെ വർക്ക്‌ ചെയ്ത ഇലക്ട്രിഷ്യൻ ടീം നെ നിരവധി തവണ വിളിച്ചു കാണിച്ചു.ഒരു രക്ഷയും ഇല്ല.വീടിന്റെ ഫുൾ കോൺട്രാക്ട് എടുത്ത കോൺട്രാക്ടർ നിരവധി ടീം നെ കൊണ്ടു വന്നു കാണിച്ചു.ഒരു രക്ഷയും ഇല്ല.

ഇതാണ് അവസ്ഥ ഞാനും എന്റെ കൂടെ ഞാൻ കൊണ്ടു പോയ 2 പേരും കൂടി വീടിന്റെ വയറിങ് ന്റെ വിശദമായ പരിശോധന തുടങ്ങി. ഞങ്ങൾ കണ്ടെത്തിയ പ്രശ്നങ്ങൾ നിസ്സാരം ഒന്നും അല്ലായിരുന്നു.

1)വീട്ടിൽ ആകെ 2 DB ഉണ്ട് അതിൽ ആണേൽ നിരവധി സർക്യുട്ട് വന്നിട്ടും ഉണ്ട് എന്നാൽ പലതും ഉപയോഗത്തിൽ ഇല്ല.
2) 3 ഫേസ്‌ ലോഡ് ആണ് എങ്കിലും ലോഡ് ബാലൻസ് ചെയ്തിട്ടില്ല.
3) RCCB /ELCB ഉണ്ടെങ്കിലും അതു ഉടായിപ്പ് നടത്തി 3 സർക്യുട്ട് മാത്രം ആക്കി ചുരുക്കിയിരിക്കുന്നു.
4)നിരവധി കൂട്ടിച്ചേർക്കലുകൾ ഇന്റീരിയർ ചെയ്യുന്നതിന്റെ ഭാഗം ആയി ചെയ്തു അതാണ് പ്രശ്നം ആയി ഭവിച്ചത്.ചെയ്ത വർക്ക്‌ ആണേൽ 98% ഫൗൾട്ട് വർക്ക്‌ ആണ്.ജിപ്സം സിലിംഗ് റെയിൽ ന്റെ മുകളിൽ വെറുതെ കുറെ പൈപ്പ് വച്ചിട്ട് അതിലൂടെ വയർ വലിച്ചു വച്ചിരിക്കുന്നു.പ്രോപ്പർ ആയുള്ള ഒരു കാര്യങ്ങളും ചെയ്തിട്ടില്ല.
5) വീടിന്റെ എർത്ത് കട്ട് ചെയ്തു വച്ചിരിക്കുന്നു അതും നിരവധി സ്ഥലങ്ങളിൽ 
6) ഇന്റീരിയർ ടീം ചെയ്ത വർക്കിന്റെ ഭാഗം ആയി ചുമരിലും സീലിംഗ് എന്നിവിടങ്ങളിൽ അടിച്ചു കയറ്റിയ റാക്ക് ബോൾട്,സ്ക്രൂ എന്നിവരാണ് മെയിൻ വില്ലൻ മാർ.
7) ബാത്‌റൂമിലെ ഷോക്കിന്റെ പ്രശനം ടോയ്ലറ്റ് വെറ്റ് &ഡ്രൈ തിരിക്കാൻ ആയി ഗ്ലാസ്സ് ഫിറ്റ്‌ ചെയ്തിരുന്നു എന്നാൽ അതിന്റെ ഫ്രെയിം പിടിപ്പിച്ച സ്ക്രൂ ബോൾട് ചുമരിലെ ഹീറ്റർ സർക്യുട്ട് ആയി കണക്ട് ആയി.RCCB ഫിൽറ്ററിങ് ഇല്ലാത്തതിനാൽ അതു വലിയ പ്രശനം ആയി മാറി.ആദ്യ കാലങ്ങളിൽ ഗ്ലാസ്സ് ഫ്രെയിം നു ഇടയിൽ ഉണ്ടായിരുന്ന സിലികോൺ ഇലക്ട്രിക് ഷോക്ക് നെ തടഞ്ഞിരുന്നു അതു ബാത്രൂം ക്ലീനിങ് നു ഇടയിൽ അതു പോയി അതാണ് ഷോക്ക് അടിക്കാനുള്ള കാരണം.
8) കാസറ്റ് AC ഉറപ്പിക്കാൻ ആയി അടിച്ചു കയറ്റിയ ബോൾട് സിലിങ്ങിൽ കോൺക്രീറ്റ് നു ഉള്ളിലൂടെ പോയിട്ടുള്ള പൈപ്പ് വയർ എന്നിവ തുളച്ചു.അതു ഉള്ളിലെ സ്റ്റീൽ ആയി ടച് ആയി RCCB കണെക്ഷൻ മാറ്റി വച്ചതിനാൽ ആരും അറിഞ്ഞില്ല.ട്രിപ്പ്‌ ആയതും ഇല്ല.

മുകളിൽ പറഞ്ഞത് മാത്രം അല്ല പിന്നെയും നിരവധി പ്രശനങ്ങൾ അവസാനം ഞാൻ ഒരു റിപ്പോർട്ട്‌ തയ്യാറാക്കി ക്ലയന്റ് നു കൊടുത്തു.ശേഷം 26 ദിവസം 4 പേര് വച്ചു ലേബർ ഷെഡ്യൂൾ ചെയ്ത് സീലിംഗ് അടക്കം പൊളിച് റീ വർക്ക്‌ ചെയ്ത് വേറെ DB ഒക്കെ സ്ഥാപിച്ചു വർക്ക്‌ സ്റ്റാൻഡേർഡ് ആക്കി. 6 ലക്ഷം രൂപ വയറിങ് ജോലിക്ക് മാത്രം ചിലവ് ഇന്റീരിയർ റീ വർക്ക്‌ പെയിന്റിംഗ് അടക്കം 7 ലക്ഷം രൂപ അങ്ങിനെ 13 ലക്ഷം രൂപ ആണ് ആ പാവത്തിന് പോയത്.അവസാനം അങ്ങേര് എന്നോട് പറഞ്ഞ ഒരു കാര്യം ഉണ്ട് വീട് പണിയുമ്പോൾ 3D കണ്ടും ,ഭംഗി കണ്ടും മാത്രം അല്ല പണിയേണ്ടത് എന്ന് മനസ്സിലായി.വീട് പണിയുമ്പോൾ തന്നെ ഇലക്ട്രിക്കൽ പ്ലബിങ് വർക്ക്‌ ഡീറ്റൈൽ ആയി ഡിസൈൻ ചെയ്തു ഒരു സ്റ്റാൻഡേർഡ് സൂപ്പർവിഷൻ അറേഞ്ച് ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാമായിരുന്നു എന്ന്.എന്നാൽ അദ്ദേഹത്തിന്റെ വീട് ഡിസൈൻ ചെയ്ത ആർക്കിടെക്ട് ജസ്റ്റ് ഒരു പോയിന്റ് മാത്രം മാർക്ക്‌ ചെയ്തു കൊടുത്തു ഇലക്ട്രിക്കൽ ഡ്രോയിങ് എന്ന് പറഞ്ഞിട്ട് ബാക്കി ഉള്ള ടെക്നിക്കൽ ഡാറ്റാ ഒന്നും കൊടുത്തുമില്ല.അതാണ് പ്രശ്നം എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത് വർക്ക്‌ ഏല്പിച്ച കോൺട്രാക്ടർ ലൈസൻസ് ഉള്ള വ്യക്തി ആയിരുന്നില്ല അതു ഇദ്ദേഹത്തിന്റെ ഫൗൾട്ട് ആയിരുന്നു. ഞാൻ എന്റെ ഭാഗത്തു നിന്ന് കുറച്ചു കാര്യങ്ങൾ നിർദേശിക്കാം.

1) ഇലെക്ട്രിഷ്യൻ ഒരുപാട് എക്സ്പീരിയൻസ് ഉള്ള ആളാണ് 

2) ഇലെക്ട്രിഷ്യൻ ഡ്രോയിങ് തന്നു അല്ലെങ്കിൽ തരാം എന്ന് പറഞ്ഞു. 

3) എന്റെ വീടിന്റെ അടുത്ത് ഇതു പോലെ ഒരുപാട് വീടുകൾ ചെയ്തിട്ടുള്ള ആളാണ് ഇലെക്ട്രിഷ്യൻ 

4) എന്റെ ബന്ധു ആണ് വർക്ക്‌ ചെയ്യുന്നത് 

5) എന്റെ വീട് ചെറിയ വീടാണ് അതിനു ഡ്രോയിങ് ഒന്നും വേണ്ട. 

6) എന്റെ വീട്ടിൽ അധികം ഉപകരണങ്ങൾ ഒന്നുമില്ല അതിനാൽ വെറുതെ ഡ്രോയിങ് ചെയ്തു പണം കളയേണ്ട ആവിശ്യം ഇല്ല.

7) വയറിങ് ജോലികൾ കഴിഞ്ഞട്ട് അവസാനം ഡ്രോയിങ് ആക്കി തരാം എന്ന് പണിക്കാർ പറഞ്ഞു.

ഇതൊന്നും ഇലക്ട്രിക്കൽ പ്ലബിങ് ഡിസൈൻ ചെയ്യാതിർക്കാനുള്ള കാരണങ്ങൾ ആക്കരുത്. നിങ്ങൾ ആയുസ്സിലെ വലിയ ഒരു തുക മുടക്കി വീട് പണിയുമ്പോൾ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കേണ്ടത് ഓരോ വീട്ടുടമുടെയും ഉത്തരവാദിത്തം ആണ്.

വീടിന്റെ ഇലക്ട്രിക്കൽ ഡ്രോയിങ് ന്റെ കൂടെ താഴെ പറയുന്ന കാര്യങ്ങൾ ചോദിച്ചു വാങ്ങുക 

1) Concept Lay out Plan 

2) Working Drawing's - Switching Layout,Coding Layout,Circuit Layout,Measurement lay out,DB Scheme,DB shedule,Load Shedule,Work Labour Shedule,Deatiled Estimate Material +Labour,Material List ഇത്രയും സാധനങ്ങൾ നിർബന്ധമായും വാങ്ങുക.(ഇവ ഓരോന്നും എന്താണ്‌ ഉപയോഗം എന്നും വേറെ ഒരു പോസ്റ്റിൽ വിശദമാക്കാം)

3)വയറിങ് ജോലി ഏൽപ്പിക്കുന്ന ആളുടെ ലൈസൻസ് കോപ്പി വാങ്ങി വയ്ക്കുക.
4) വിശദമായ ഒരു കരാർ എഴുതി സൈൻ ചെയ്ത് വാങ്ങി പണി ഏൽപ്പിക്കുക.

നിങ്ങളുടെ സംശയങ്ങൾ ചോദിക്കാം. എന്റെ സമയപരിധിയിൽ നിന്നു കൊണ്ട് മറുപടി തരാൻ ശ്രമിക്കാം. ഇലെക്ട്രിക്കൽ & പ്ലംബിംഗ് ഡിസൈൻ എസ്റ്റിമേറ്റ് എന്നിവ ചെയ്തു കൊടുക്കുന്നതാണ്. 

Thanks to All Reading Members 
ABHINAND K 
MEP Project Consultant.

Comments

Popular posts from this blog

വീട് വൈദ്യുതീകരണം അഥവാ വീട് വയറിങ്. ഭാഗം -1

വീടിന്റെ ഇലക്ട്രിക്കൽ വർക്ക്‌ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട 21 കാര്യങ്ങൾ.ഭാഗം -1

വീടിന്റെ വയറിങ് ചെയ്യുമ്പോൾ ELCB/RCCB ഉപയോഗിക്കുന്നു അതിന്റെ ആവിശ്യകത.