വീട് /ബിൽഡിംഗ്‌ കോൺക്രീറ്റ് കട്ടിങ് (കോർ കട്ടിങ് )ഉം കോൺക്രീറ്റ് ന്റെ ഉറപ്പും. :-

നമസ്‍കാരം  സുഹൃത്തുക്കളെ

ഞാൻ ഇന്ന് ഇവിടെ പ്രതിപാദിക്കുന്ന വിഷയം കോൺക്രീറ്റ് കട്ടിങ് നെ കുറിച്ചാണ്. വീട്,ബിൽഡിംഗ്‌ എന്നിവ പണിയുമ്പോൾ പണിതുയർത്തുന്ന കോൺക്രീറ്റ് കോളം, ബീമുകൾ എന്നിവ തല്ലി പൊട്ടിച്ചും കോർ കട്ടിങ് ചെയ്തു 1.5 ഇഞ്ച് മുതൽ 6" വരെ വ്യാസമുള്ള ഹോൾ ഇടുന്നതും നിങ്ങൾ പലയിടത്തും കണ്ടിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു.എന്നാൽ ഈ രീതി ശരിയാണ് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ❓ ശരിയല്ല എന്നതാണ് എന്റെ അഭിപ്രായം. സിവിൽ എഞ്ചിനീയറിംഗിൽ വിദഗ്ധരായ എന്റെ സഹപ്രവർത്തകർക്കും എന്റെ കൂട്ടുകാർക്കും അഭിപ്രായം രേഖപ്പെടുത്താം. ഒരു MEP കോൺസള്റ്റന്റ് എന്ന നിലയിൽ എന്റെ അഭിപ്രായം ഒരു വീട്,അല്ലെങ്കിൽ ബിൽഡിംഗ്‌ നെ ഒരു മനുഷ്യ ശരീരം ആയി കണക്കാക്കിയാൽ ആ ശരീരത്തിന്റെ എല്ലുകൾ ആണ്‌ ഈ കോളം ബീമുകൾ എന്നിവ.എല്ലിന് ഉറപ്പില്ലാത്ത ശരീരം എങ്ങിനെ ഉണ്ടാകും അതു തന്നെയാണ് ഒരു ബിൽഡിംഗ്‌ ന്റെ കോളം ബീമുകൾ എന്നിവ ഒരു സ്ട്രക്ചർ എഞ്ചിനീയർ ന്റെ വിദഗ്ധ അഭിപ്രായം ഇല്ലാതെ കോർ കട്ടിങ് ചെയ്ത് ഹോൾ ഇട്ട് വികൃതം ആക്കുന്നത്. ഇങ്ങനെ കോർ കട്ടിങ് ചെയ്യുന്നത് പ്രധാനമായും ഫയർ &സേഫ്റ്റി, A/C,ഇലക്ട്രിക്കൽ,പ്ലബിങ് വർക്കിന്റെ ആവിശ്യത്തിനായാണ്.എന്നാൽ കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ അതായത് വീടിന്റെ/ബിൽഡിംഗ്‌  ന്റെ പ്ലാൻ വരച്ചു കഴിഞ്ഞാൽ നിർബന്ധമായും മേല്പറഞ്ഞ പോലെ യുള്ള ഫയർ,A/C,ഇലക്ട്രിക്കൽ,പ്ലബിങ് വർക്ക്‌ കളുടെ കൃത്യമായ ഡിസൈൻ,വർക്കിംഗ്‌ ഡ്രോയിങ് എന്നിവ 100% പ്രൊഫഷണൽ രീതിയിൽ നിർമ്മിക്കണം.ശേഷം മേൽ പറഞ്ഞ പോലെ ബീമുകൾ കോളം എന്നിവയിലൂടെ കടന്നു പോകേണ്ട ലൈൻ എന്നിവ പരമാവധി ഒഴിവാക്കുകയും അല്ലാത്തവ ഒരു സ്ട്രക്ചർ എഞ്ചിനീയറിന്റെ വിദഗ്ധ അഭിപ്രായം തേടി കോൺക്രീറ്റ് ചെയ്യുന്ന സമയത്തു തന്നെ അതിനു വേണ്ട ഡമ്മി പ്ലഗ് കൊടുത്ത് സ്പേസ് ഉണ്ടാക്കുകയും വേണം.അല്ലെങ്കിൽ പിന്നീട് കോർ കട്ടിങ് അല്ലെങ്കിൽ മറ്റു വഴികൾ തേടുമ്പോൾ കോളം,ബീമുകൾ എന്നിവയിലെ സ്റ്റീൽ കമ്പികൾ കട്ട് ആകുകയും അതു പിന്നീട് കെട്ടിടത്തിന്റെ ബലക്ഷയത്തിന് കാരണം ആകുകയും ചെയ്യും. ഒരു കെട്ടിടത്തിന്റെ 3D,ഇന്റീരിയർ  ചെയ്യുന്നതിനേക്കാളും പ്രാധാന്യം ഞാൻ പറഞ്ഞ വിഷയത്തിന് ഉണ്ട് എന്നത് എല്ലാവരും മനസ്സിലാക്കുക. MEP ഡിസൈൻ (Mechanical,Electrical,Plumbing) വരച്ചു കഴിഞ്ഞാൽ അതിനു വർക്കിംഗ്‌ ഡ്രോയിങ് ആവിശ്യപ്പെടുക.അതിന്റെ കൂടെ ഡീറ്റൈൽ എസ്റ്റിമേറ്റ് (മെറ്റീരിയൽ qty + ലേബർ ചാർജ് ) ,വർക്ക്‌ ഷെഡ്യൂൾ എന്നിവ കൂടി ആവിശ്യപ്പെടുക.ഈ വർക്ക്‌ ഷെഡ്യൂൾ കൃത്യമാണെങ്കിൽ 99% വർക്ക്‌ ന്റെ സ്റ്റെപ് ബൈ സ്റ്റെപ് ഡീറ്റൈലിങ് ഉണ്ടാകും അതിൽ നിന്നും ഈ പറഞ്ഞ RCC കാസ്റ്റിംഗ് സമയത്തു ഡമ്മി പ്ലഗ് വയ്ക്കേണ്ട ഡീറ്റൈൽ സഹിതം ഉണ്ടായിരിക്കും.
നിങ്ങളുടെ അഭിപ്രായം രേഖ പെടുത്തുക.
ഇലക്ട്രിക്കൽ, പ്ലബിങ് വർക്കുകളിൽ നിങ്ങളുടെ ഏതൊരു സംശയവും എന്നോട് ചോദിക്കാം.എന്റെ സമയ പരിധിയിൽ നിന്നു കൊണ്ട് ഞാൻ മറുപടി തരാം. ഞാൻ ഒരു കോൺട്രാക്ടർ അല്ല.ഞാൻ ഒരു MEP കോൺസള്റ്റന്റ് മാത്രം ആണ്.
ഇലക്ട്രിക്കൽ പ്ലബിങ് ഡ്രോയിങ് കൾ പ്രൊഫഷണൽ രീതിയിൽ ഡീറ്റൈൽ എസ്റ്റിമേറ്റ് സഹിതം ചെയ്തു കൊടുക്കുന്നതാണ്.
ABHINAND K ®️
MEP Consultant.


#abhinandkundoor #Housewiring #electricalengineering #housedesign #wiring #furnituredesign #interiordesign #MEP #mepdesign #MEPEngineer #structuralengineering #structuraldesign #structuralengineer #architecture #architecturaldesign #electricaldesign #electricaldesigner #plumbing #plumbingdesign #housedesigner #buildingdesign #വീട് #വയറിങ് #ഡിസൈൻ #പ്ലമ്പിങ്.

Comments

Popular posts from this blog

വീട് വൈദ്യുതീകരണം അഥവാ വീട് വയറിങ്. ഭാഗം -1

വീടിന്റെ ഇലക്ട്രിക്കൽ വർക്ക്‌ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട 21 കാര്യങ്ങൾ.ഭാഗം -1

വീടിന്റെ വയറിങ് ചെയ്യുമ്പോൾ ELCB/RCCB ഉപയോഗിക്കുന്നു അതിന്റെ ആവിശ്യകത.