വീട് /ബിൽഡിംഗ് കോൺക്രീറ്റ് കട്ടിങ് (കോർ കട്ടിങ് )ഉം കോൺക്രീറ്റ് ന്റെ ഉറപ്പും. :-
നമസ്‍കാരം സുഹൃത്തുക്കളെ ഞാൻ ഇന്ന് ഇവിടെ പ്രതിപാദിക്കുന്ന വിഷയം കോൺക്രീറ്റ് കട്ടിങ് നെ കുറിച്ചാണ്. വീട്,ബിൽഡിംഗ് എന്നിവ പണിയുമ്പോൾ പണിതുയർത്തുന്ന കോൺക്രീറ്റ് കോളം, ബീമുകൾ എന്നിവ തല്ലി പൊട്ടിച്ചും കോർ കട്ടിങ് ചെയ്തു 1.5 ഇഞ്ച് മുതൽ 6" വരെ വ്യാസമുള്ള ഹോൾ ഇടുന്നതും നിങ്ങൾ പലയിടത്തും കണ്ടിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു.എന്നാൽ ഈ രീതി ശരിയാണ് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ❓ ശരിയല്ല എന്നതാണ് എന്റെ അഭിപ്രായം. സിവിൽ എഞ്ചിനീയറിംഗിൽ വിദഗ്ധരായ എന്റെ സഹപ്രവർത്തകർക്കും എന്റെ കൂട്ടുകാർക്കും അഭിപ്രായം രേഖപ്പെടുത്താം. ഒരു MEP കോൺസള്റ്റന്റ് എന്ന നിലയിൽ എന്റെ അഭിപ്രായം ഒരു വീട്,അല്ലെങ്കിൽ ബിൽഡിംഗ് നെ ഒരു മനുഷ്യ ശരീരം ആയി കണക്കാക്കിയാൽ ആ ശരീരത്തിന്റെ എല്ലുകൾ ആണ് ഈ കോളം ബീമുകൾ എന്നിവ.എല്ലിന് ഉറപ്പില്ലാത്ത ശരീരം എങ്ങിനെ ഉണ്ടാകും അതു തന്നെയാണ് ഒരു ബിൽഡിംഗ് ന്റെ കോളം ബീമുകൾ എന്നിവ ഒരു സ്ട്രക്ചർ എഞ്ചിനീയർ ന്റെ വിദഗ്ധ അഭിപ്രായം ഇല്ലാതെ കോർ കട്ടിങ് ചെയ്ത് ഹോൾ ഇട്ട് വികൃതം ആക്കുന്നത്. ഇങ്ങനെ കോർ കട്ടിങ് ചെയ്യുന്നത് പ്രധാനമായും ഫയർ &സേഫ്റ്റി, A/C,ഇലക്ട്രിക്കൽ,പ്ലബിങ് വർക്കിന്റെ ആവിശ്യത്തിനായാണ്.എ...